തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 852 പേർ രോഗമുക്തരായി. 9ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10003പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 967 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ അഞ്ചുപേർ ആരോഗ്യപ്രവർത്തകരാണ്. പുതുതായി 2348 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1873 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |