SignIn
Kerala Kaumudi Online
Thursday, 25 April 2024 6.32 PM IST

നളിനി ജമീലയുടെ ' ഞാൻ ലൈംഗികത്തൊഴിലാളി ' സിനിമയാക്കുമെന്ന പ്രചാരണം വ്യാജം,​ വെബ് സീരീസാകുന്നത് 'എന്റെ ആണുങ്ങൾ'

kk

നളിനി ജമീലയുടെ ആത്മകഥ സിനിമയാക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ്. എന്‍റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാൾ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു"- നളിനി ജമീല കുറിച്ചു. എന്നാൽ 'എന്‍റെ ആണുങ്ങള്‍' എന്ന പുസ്‍തകം വെബ് സീരീസാകുന്നതിനെക്കുറിച്ച് അവർ വിശദമാക്കി. ഇതിനായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നും അഴർ പറഞ്ഞു.

സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നതാണ് പുസ്തകം. ലൈം​ഗിക തൊഴിലാളിയയ നളിനി ജമീല 'ഞാന്‍ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥയിലൂടെയാണ് സാഹിത്യപ്രേമികൾക്കിടയിൽ ചർച്ചയാവുന്നത്. എന്‍റെ ആണുങ്ങള്‍, ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‍തകം എന്നീ പുസ്‍തകങ്ങളും രചിച്ചു. സാമൂഹികപ്രവര്‍ത്തന മേഖലയില്‍ സജീവമായ നളിനി ജമീല സെക്സ് വര്‍ക്കേഴ്സ് ഫോറം ഓഫ് കേരളയുടെ കോർഡിനേറ്ററും പല സന്നദ്ധ സംഘടനകളിലും അംഗവുമാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LITERATURE, BOOKS, , NALINI JAMEELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.