കോട്ടയം: ജില്ലയിലെ സർക്കാർ സ്വാതന്ത്ര്യദിന പരിപാടിയിൽ മന്ത്രി വി.എൻ വാസവൻ ഒഴികെ ജനപ്രതിനിധികൾ ആരും പങ്കെടുത്തില്ല.കോട്ടയം എം.പി കേരളകോൺഗ്രസ് നേതാവ് തോമസ് ചാഴിക്കാടനോ, കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണനോ മറ്റ് എംഎൽഎമാരായ ഉമ്മൻചാണ്ടി,മോൻസ് ജോസഫ്,മാണി.സി കാപ്പൻ, സി.കെ ആശ എന്നിവരോ പരിപാടിയ്ക്ക് എത്തിയില്ല.
ജനപ്രതിനിധികൾ വരാത്തതിൽ മന്ത്രി വി.എൻ വാസവൻ രൂക്ഷമായ വിമർശനം ഉന്നയിച്ചു. താൻ എംഎൽഎ ആയിരുന്നപ്പോൾ എല്ലാ സ്വാതന്ത്ര്യദിന പരിപാടിയിലും പങ്കെടുത്തു. വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഒന്നാണ് ദേശാഭിമാനമെന്നും മന്ത്രി വിമർശിച്ചു. നാടിന്റെ ആഘോഷമാണിതെന്നും സർക്കാർ പരിപാടി മാത്രമല്ലെന്നും മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു.
അതേസമയം എല്ലാവർക്കും പരിപാടിയുടെ കത്ത് നേരിട്ട് നൽകിയതാണെന്നും എല്ലാവരെയും ക്ഷണിച്ചിരുന്നെന്നും ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ അഭിപ്രായപ്പെട്ടു. ആരും വരില്ലെന്ന് അറിയിച്ചിരുന്നില്ലെന്നും കളക്ടർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |