ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം പൂർത്തിയായി.
പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിനയ്, മുനിഷ് കാന്ത്, കായൽ ആനന്ദി, സിനിൽ സൈനുദ്ദീൻ, വിനോദിനി, അഞ്ജലിറാവു, ബിന്ദു സഞ്ജീവ് എന്നിവരാണ് മറ്റു താരങ്ങൾ.ജുവിസ് പ്രൊഡക്ഷൻസിനോട് ചേർന്ന് യു.എ,എൻ ഫിലിം ഹൗസ്, എ.എ.എ.ആർ പ്രൊഡക്ഷൻസ് എന്നിവ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കുന്നു. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണവും രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസെന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
ലോക് ഡൗണിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഇൗ ദ്വിഭാഷ ചലച്ചിത്രം ചിത്രീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |