നിർമ്മാണം ബാദുഷ
സംസ്ഥാന പുരസ്കാരം നേടിയ മാൻഹോൾ , സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വൈറൽ സെബിയുമായി സംവിധായിക വിധു വിൻസെന്റ്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ആദ്യമായി സ്വതന്ത്ര നിർമാതാവാകുന്ന ചിത്രം കൂടിയാണ് വൈറൽ സെബി. സജിത മഠത്തിലും ആനന്ദ് ഹരിദാസുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷയും മഞ്ജു ബാദുഷയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായിട്ടില്ല. ഫഹദ് ഫാസിലും മഞ്ജു വാര്യരും പുറത്തുവിട്ട ടൈറ്റിൽ പോസ്റ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കണ്ണാടിയിൽ പുറകിലേക്ക് നോക്കുന്ന രണ്ടു കണ്ണുകൾ കാണാം. റൈഡ്, ഷെയർ , സബ്സ്ക്രൈബ് എന്നാണ് വൈറൽ സെബിയുടെ ടാഗ് ലൈൻ. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |