SignIn
Kerala Kaumudi Online
Thursday, 25 April 2024 1.13 PM IST

സ്വാതന്ത്രദിനത്തിൽ പതാക ഉയർത്തി മന്ത്രിമാർ: മതനിരപേക്ഷ മൂല്യങ്ങൾ ശക്തിപ്പെടുത്തണം: മന്ത്രി എം .വി ഗോവിന്ദൻ

pared
എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അഭിവാദ്യം ചെയ്യുന്നു

കണ്ണൂർ:രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാൻ മതനിരപേക്ഷതയും ഫെഡറലിസവും ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ പറഞ്ഞു. 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിനെ പതാക ഉയർത്തി അഭിവാദ്യം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും എതിരെ ഗൗരവതരമായ വെല്ലുവിളികളാണ് ഉയരുന്നതെന്നും സമത്വസുന്ദരവും ജനാധിപത്യ ഉള്ളടക്കവുമുള്ള നാടായി ഭാരതത്തെ രൂപപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്്നടന്ന പരിപാടിയിൽ ജില്ലാ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ ഡിപ്പാർട്ട്‌മെന്റ്, കെ എ പി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ് എന്നീ പ്ലാറ്റൂണുകൾ പരേഡിനായി അണിനിരന്നു. ധർമ്മടം പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ടി പി സുമേഷ് പരേഡിന് നേതൃത്വം നൽകി. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അഡീഷണൽ ഡി സി പി പ്രതീഷ് തോട്ടത്തിൽ, അസിസ്റ്റന്റ്് കമ്മീഷണർ ക്രൈംബ്രാഞ്ച് ടി പി പ്രേമരാജൻ എന്നിവരെ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൊവിഡ് വാരിയർ ബാഡ്ജ് നൽകി ആദരിച്ചു. എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കളക്ടർ ടി വി സുഭാഷ്, ജില്ലാ പൊലീസ് മേധാവി (സിറ്റി) ആർ ഇളങ്കോ, ജില്ലാ പൊലീസ് മേധാവി (റൂറൽ) ഡോ. നവനീത് ശർമ്മ, ഡിഡിസി സ്‌നേഹിൽകുമാർ സിംഗ്, അസിസ്റ്റന്റ് കളക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം കെ കെ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.

പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർകോട് : ഒരു തലമുറ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണയാതിരിക്കാൻ ജനാധിപത്യമതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളവണമെന്നും തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.അരാഷ്ട്രീയ ചിന്തകളെ മനസ്സിൽ കൊണ്ടു നടക്കുന്ന പുതുതലമുറക്ക് ജനാധിപത്യത്തിന്റെ മഹത്വം പഠിപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ വഴിയിൽ സ്വാർഥതക്കും പ്രതിലോമ വിചാരങ്ങൾക്കും സ്ഥാനമില്ലെന്ന് ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റെ മൂന്ന് പ്ലാറ്റുണും എക്‌സൈസിന്റെ ഒരു പ്ലാറ്റൂണുമാണ് പരേഡിൽ അണിനിരന്നത്. മാർച്ച് പാസ്റ്റ് ഒഴിവാക്കിയിരുന്നു. ക്ഷണിക്കപ്പെട്ട നൂറ് പേർക്ക് മാത്രമായിരുന്നു കാസർകോട് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്എന്നിവർ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന് ഇ.ചന്ദ്രശേഖരൻ, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലൻ, , എ.കെ.എം.അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.