. പാനൂർ: സോഷ്യലിസ്റ്റുകളുടെ പുനരേകീകരണത്തിലൂടെ മാത്രമേ ജനാധിപത്യസോഷ്യലിസത്തിലൂടെ ഭാവി സമൂഹം മു ന്നേറുള്ളൂവെന്ന് എൽ ജെ ഡി നേതാവ്. വർഗ്ഗീസ് ജോർജ് വ്യക്തമാക്കി. പി.ആർ. ലൈബ്രറി പാനൂറും പ്രിസം ബുക്ക് സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ. വർഗ്ഗീസ് ജോർജ് രചിച്ച "കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന പുസ്തക വിതരണ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാനൂർ പ്രിസം ഹാളിൽ നടന്ന ചടങ്ങിൽ കെ.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ പി മോഹനൻ എം എൽ എ പുസ്തക വിതരണ ഉദ്ഘാടനം നിർവഹിച്ചു.നാസർ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകർത്താവിനുള്ള ഉപഹാരം നഗരസഭ കൗൺസിലർ പി.കെ. പ്രവീൺ സമർപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ രാജു കാട്ടുപുനം മോഡറേറ്ററായി. വി.കെ.കുഞ്ഞിരാമൻ, കെ. ധനജ്ഞയൻ, വി.സുരേന്ദ്രൻ, പി. സത്യപ്രകാശ്, പി.കെഷാഹുൽ ഹമീദ്, കെ.പി രമേഷ് ബാബു, കെ.കുമാരൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |