SignIn
Kerala Kaumudi Online
Thursday, 25 April 2024 4.10 PM IST

കർണ്ണാടകയുടെ നിയന്ത്രണങ്ങൾക്കെതിരെ എം.എൽ.എ ഉപവസിച്ചു

mla
തലപ്പാടി അതിർത്തിയിൽ മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫിന്റെ ഉപവാസം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: കൊവിഡിന്റെ പേരിൽ തലപ്പാടി അതിർത്തിയിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരേ മഞ്ചേശ്വരം എം.എൽ എ എ.കെ.എം അഷ്ഫ് സ്വാതന്ത്ര്യ ദിനത്തിൽ ഉപവസിച്ചു. "ഒരേ ഒരിന്ത്യ ഒരൊറ്റ ജനത" എന്ന സന്ദേശമുയർത്തി രാവിലെ 10മുതൽ വൈകുന്നേരം 4മണി വരെ കേരള- കർണാടക അതിർത്തിയിലെ തലപ്പാടിയിലായിരുന്നു എം.എൽ.എയുടെ ഉപവാസ സമരം. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.യു. ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ചെയർമാൻ ടി.എ മൂസ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ജുനാഥ ആൾവ, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ വിപി അബ്ദുൽ കാദർ,എംബി യൂസഫ്,അസീസ് മരിക്കെ,ഡിസിസി ഭാരവാഹികളായ സോമശേഖർ ഷേണി,സുന്ദര ആരിക്കാടി,സാജിദ് മവ്വൽ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റഹ്മാൻ ഗോൾഡൻ,കെ കമളാക്ഷി,റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ പ്രശാന്ത്, തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MLA UPAVASAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.