SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.06 AM IST

ഗ്രീ​ൻ ‍​ ​പാ​ർ‍​ക്ക് ​സ​ന്ദ​ർ‍​ശി​ച്ച് ഡോ.​ ​തോ​മ​സ് ​ഐ​സ​ക്

isac

കുന്നംകുളം: നഗരസഭയുടെ കുറുക്കൻപാറയിലെ ഗ്രീൻ പാർക്ക് മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് സന്ദർശിച്ചു. നഗരസഭയുടെ നല്ല വീട് നല്ല നഗരം പരിപാടിയുടെ ഭാഗമായി കുന്നംകുളത്തെത്തിയതായിരുന്നു അദ്ദേഹം. 75 ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഗ്രീൻ പാർക്കിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് പതാക ഉയർത്തി. ഗ്രീൻ പാർക്കിൽ തോമസ് ഐസക് വൃക്ഷത്തൈ നട്ടു. ഗ്രീൻ പാർക്കിലെ വിവിധ യൂണിറ്റുകൾ സന്ദർശിച്ച് പ്രവർത്തനം അദ്ദേഹം വിലയിരുത്തി. നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം സുരേഷ്, ടി. സോമശേഖരൻ, പ്രിയ സജീഷ്, സജിനി പ്രേമൻ, നഗരസഭാ സെക്രട്ടറി ടി. കെ സുജിത്ത്, ജനകീയാസൂത്രണം ഉപാദ്ധ്യക്ഷൻ വി. മനോജ്, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ.എസ് ലക്ഷ്മണൻ, കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ISAC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.