SignIn
Kerala Kaumudi Online
Saturday, 20 April 2024 12.34 AM IST

ആഹ്‌ളാദ നിറവിൽ സ്വാതന്ത്ര്യ ദിനാഘോഷം

rajan

തൃശൂർ : കൊവിഡ് നിയന്ത്രണം ഒഴിഞ്ഞ ഞായറാഴ്ച വിവിധ സർക്കാർ ഓഫീസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപന മേധാവികൾ പതാക ഉയർത്തി. ജില്ലാ ഭരണ കൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ. രാജൻ പതാക ഉയർത്തി. കോർപറേഷൻ ഓഫീസിൽ മേയർ എം.കെ. വർഗീസ് പതാക ഉയർത്തി. ആദ്യമായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും ദേശീയ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പതാക ഉയർത്തി. പാർട്ടി ഓഫീസിലും പൊതുസ്ഥലങ്ങളിലും പതാക ഉയർത്തൽ നടന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങൾക്ക് ഡി.സി.സി ഓഫീസിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. ' സ്വാതന്ത്ര്യ സമര ചരിത്രം കോൺഗ്രസിലൂടെ' എന്ന സന്ദേശമുയർത്തി ജില്ലയിലെ 26 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന പദയാത്രയുടെ ജില്ലാതല ഉദ്ഘാടനം അയ്യന്തോൾ ബ്ലോക്ക് പ്രസിഡന്റ് കെ. ഗിരീഷ് കുമാറിന് പതാക കൈമാറി നിർവഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ പതാക ഉയർത്തി.

ഭാ​വി​ഭാ​ര​ത​ത്തി​ൽ​ ​പ്ര​തീ​ക്ഷ​ക​ളോ​ടെ...

രാ​ജ്യ​ത്തി​ന്റെ​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് ​മു​ക്കാ​ൽ​ ​നൂ​റ്റാ​ണ്ട് ​പി​ന്നി​ട്ടു​ക​ഴി​ഞ്ഞു.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ക്ക് ​ന​ടു​വി​ലാ​യ​തി​നാ​ൽ​ ​ആ​ഘോ​ഷ​ങ്ങ​ളും​ ​പ്ര​സം​ഗ​ങ്ങ​ളു​മി​ല്ലാ​തെ​ ​സ്വാ​ത​ന്ത്ര്യ​ദി​നം​ ​ക​ട​ന്നു​പോ​യി.​ ​ഓ​ൺ​ലൈ​ൻ​ ​ആ​ഘോ​ഷ​ങ്ങ​ളി​ലും​ ​വെ​ബി​നാ​റു​ക​ളി​ലും​ ​ഭാ​വി​ ​ഭാ​ര​ത​ത്തെ​ക്കു​റി​ച്ചു​ള​ള​ ​പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു​ ​ഏ​റെ​യും.​ ​നാ​ടി​നെ​ക്കു​റി​ച്ചു​ള​ള​ ​പ്ര​ത്യാ​ശ​ക​ളും​ ​സ്വ​പ്ന​ങ്ങ​ളും​ ​സ​മൂ​ഹ​ത്തി​ന്റെ​ ​വ്യ​ത്യ​സ്ത​ ​തു​റ​ക​ളി​ലു​ള്ള​വ​ർ​ ​പ​ങ്കി​ടു​ക​യാ​ണി​വി​ടെ:


സ്വാ​ത​ന്ത്ര്യം​ ​ശ​രി​യാ​യ​ത് ​ചെ​യ്യാ​ൻ​ ​മാ​ത്രം​ ​ഉ​ള്ള​താ​യി​രി​ക്ക​ണം.​ ​അ​തൊ​രു​ ​മ​നോ​ഭാ​വം​ ​കൂ​ടി​യാ​ണ്.​ ​വ്യ​ക്തി​ ​സ്വാ​ത​ന്ത്ര്യം​ ​വ്യ​ക്തി​ക​ൾ​ക്കും,​ ​സാ​മൂ​ഹി​ക​ ​വ്യ​വ​സ്ഥ​യി​ൽ​ ​നി​യ​ന്ത്രി​ത​ ​സാ​മൂ​ഹി​ക​ ​സ്വാ​ത​ന്ത്ര്യ​വും​ ​പൊ​തു​ന​ന്മ​യെ​ ​ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്നും​ ​അ​താ​ണ് ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ല​ക്ഷ്യം​ ​എ​ന്നും​ ​ഉ​ള്ള​ ​ബോ​ധ​വ​ത്ക​ര​ണം​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​ ​വ്യ​ക്തി​ക​ളി​ലെ​ത്തി​ക്ക​ണം.


പ്ര​വീ​ൺ​ ​ച​ന്ദ്രൻ
യോ​ഗ​ ​മെ​ഡി​റ്റേ​ഷ​ൻ​ ​ട്രെ​യി​നർ


ഭാ​വി​ ​ഭാ​ര​തം​ ​മ​താ​തീ​ത​വും,​ ​നി​ക്ഷി​പ്ത​ ​താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് ​അ​തീ​ത​വു​മാ​യി​ ​സ​ത്യ​വും,​ ​സ​മ​ത്വ​വും,​ ​സ്വാ​ത​ന്ത്ര്യ​വും​ ​പു​ല​രു​ന്ന​താ​യി​രി​ക്ക​ണം.​ ​ശു​ദ്ധ​മാ​യ​ ​വാ​യു,​ ​ജ​ലം,​ ​ഭ​ക്ഷ​ണം,​ ​പ​രി​സ​രം​ ​എ​ല്ലാ​വ​ർ​ക്കും​ ​ല​ഭ്യ​മാ​വു​ന്ന​തോ​ടൊ​പ്പം​ ​വി​ദ്യാ​ഭ്യാ​സ​വും​ ,​ ​തൊ​ഴി​ലും​ ​എ​ല്ലാ​വ​ർ​ക്കും​ ​ല​ഭ്യ​മാ​വ​ണം.


സി.​ ​ബി​ജു​ലാൽ
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി
ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റ​സ്റ്റോ​റ​ന്റ് ​അ​സോ.

എ​ല്ലാ​ ​വി​ഭാ​ഗം​ ​ജ​ന​ങ്ങ​ൾ​ക്കും​ ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​മേ​ഖ​ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​ല​ഭി​ക്കാ​ന​വ​സ​രം​ ​വേ​ണം.​ ​വി​ദ്യാ​ഭ്യാ​സ​വും​ ​പാ​ര​മ്പ​ര്യ​മാ​യ​ ​അ​റി​വി​ന്റെ​ ​വി​പു​ലീ​ക​ര​ണ​വും​ ​ദാ​രി​ദ്ര്യ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ത്തി​നൊ​പ്പം​ ​പു​തി​യ​ ​ഗ​വേ​ഷ​ണം​ ​വി​ക​സി​ക്കാ​നും​ ​ഉ​പ​കാ​ര​പ്ര​ദ​മാ​വും. ​

ഡോ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​തെ​ക്കേ​പ്പാ​ട്ട്
കോ​ളേ​ജ് ​അ​ദ്ധ്യാ​പ​കൻ

ഭാ​വി​ ​ഇ​ന്ത്യ​ ​അ​ഴി​മ​തി​ ​ര​ഹി​ത​മാ​ക​ണം.​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​ചി​ന്തി​ക്കാ​തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​രോ​ഗ്യ​ത്തെ​യും​ ​നി​ല​നി​ൽ​പ്പി​നെ​യും​ ​ഉ​ന്ന​മ​ന​ത്തെ​യും​ ​മു​ന്നി​ൽ​ക്ക​ണ്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഒ​രു​ ​രാ​ഷ്ട്ര​മാ​യി​ത്തീ​ര​ണം.​ ​ദാ​രി​ദ്ര്യ​നി​ർ​മ്മാ​ർ​ജ്ജ​നം​ ​പൂ​ർ​ണ്ണ​മാ​യും​ ​ന​ട​പ്പി​ലാ​ക്ക​ണം. ​

ഡോ.​ ​ആ​ർ.​എ​സ്.​ ​ധ​ന്യ
(​ഡെ​ന്റ​ൽ​ ​ഡോ​ക്ട​ർ​).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, INDEPENDANCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.