തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ചിങ്ങം ഒന്നായ 17ന് പട്ടിണി സമരം നടത്തും.
പത്ത് മാസം സൗജന്യഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ കുടിശിക നൽകുക, കൊവിഡ് കാരണം ജീവൻ നഷ്ടപ്പെട്ട 55 റേഷൻ കടക്കാരുടെ അവകാശികൾക്ക് നഷ്ട പരിഹാരം നൽകുക. റേഷൻ വ്യാപാരികളുടെ ഇൻഷ്വറൻസ് പരിരക്ഷ മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കുക ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണിത്. സമരത്തിൽ നിന്ന് പിൻമാറണമെന്ന ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ അഭ്യർത്ഥന വ്യാപാരികൾ തള്ളി.
17ന് രാവിലെ ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും പട്ടിണി സമരം നടത്തുമെന്ന് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |