അമ്പലപ്പുഴ: നാട്ടുകാർക്ക് കൗതുകമായി ഒരു തണ്ടിൽ ഇരട്ടച്ചേന വിളവെടുത്തു. അമ്പലപ്പുഴ ക്ഷേത്രത്തിലെ കഴകക്കാരനായ മുരളീധരവാര്യരുടെ വടക്കേടത്ത് വാര്യത്താണ് ഒരു തണ്ടിൽ ഇരട്ടച്ചേന വിളഞ്ഞത്. ആറുമാസം മുമ്പ് നട്ട ചേന വിളവെടുത്തപ്പോഴാണ് ഒരു തണ്ടിൽ മൂന്നര കിലോ തൂക്കം വരുന്ന ഇരട്ടച്ചേന കണ്ടത്. വിവരം അറിഞ്ഞ് നിരവധി പേരാണ് ചേന കാണാനായി വാര്യത്തേക്കെത്തുന്നത്. കപ്പ, ചേന, ചേമ്പ് തുടങ്ങിയ കൃഷിയിലാണ് മോഹന വാര്യർക്ക് താൽപ്പര്യം. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞാൽ വീട്ടുവളപ്പിലെ കൃഷിയിലാണ് വാര്യർക്ക് താത്പര്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |