കോഴിക്കോട് : റോട്ടറി ക്ലബ്, പൊലീസ് അസോസിയേഷൻ അശ്വിനി ഡയഗ്നോസ്റ്റിക് സർവീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സേനാംഗങ്ങൾക്ക് മെഡിക്കൽ പരിശോധന, ജീവിത ശൈലീ രോഗ നിർണയത്തിനുമായി 'ഈസ്റ്റ് റോട്ടറി കോപ് കെയർ ബൈ അശ്വിനി' പദ്ധതിക്ക് തുടക്കമായി. സിറ്റി പൊലീസ് പരിധിയിലെ 2100ലധികം സേനാംഗങ്ങൾക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതി. വിവിധ സ്റ്റേഷനുകളിലായി പത്ത് ക്യാമ്പുകൾ സംഘടിപ്പിലാക്കും. സെപ്തംബർ 30 വരെ നീളുന്നതാണ് പദ്ധതി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് മേധാവി എ.വി. ജോർജ്, റോട്ടറി ജില്ലാ ഗവർണർ ഡോ. രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |