കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് എ.സി. ജോസ് രൂപീകരിച്ച ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ഓഫീസ് എറണാകുളം സൗത്തിൽ ഉദ്ഘാടനം ചെയ്തു. എ.സി. ജോസ് സ്മാരക മന്ദിരമെന്ന് നാമകരണം ചെയ്ത കെട്ടിടം കേരള ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. സുനിൽ ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷനായിരുന്നു.
തോമസ് കല്ലാടൻ, എ.പി. ഉസ്മാൻ, എം.കെ. ബാലകൃഷ്ണൻ, എ.എ. ജോസഫ്, കെ.എക്സ്. സേവ്യർ, ജോൺ പഴേരി, എം.പി. ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |