തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമയിൽ സ്പീക്കർ എം.ബി. രാജേഷ് പുഷ്പാർച്ചന നടത്തി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ.ബി.ആർ. അംബേദ്കർ, കെ.ആർ. നാരായണൻ എന്നീ നേതാക്കളുടെ പ്രതിമകളിലാണ് പുഷ്പാർച്ചന നടത്തിയത്. തുടർന്ന് ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ നിയമസഭാ സെക്രട്ടറി എസ്.ബി. ഉണ്ണികൃഷ്ണൻ നായർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |