SignIn
Kerala Kaumudi Online
Thursday, 25 April 2024 5.11 PM IST

ഫയർമാൻ അനിൽകുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം

anilkumar
അനിൽകുമാർ

പത്തനംതിട്ട: അഗ്‌നി രക്ഷാസേന അടൂർ യൂണിറ്റിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.അനിൽകുമാർ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരത്തിന് അർഹനായി. നെടുമങ്ങാട് പുല്ലംപാറ കുളപ്പുറത്ത് വീട്ടിൽ പുരുഷോത്തമൻ പിള്ളയുടെയും പരേതയായ രാജമ്മയുടെയും മകനായ അനിൽകുമാർ 1996ലാണ് അഗ്‌നി രക്ഷാസേനയിൽ ഫയർമാനായി ചേർന്നത്. ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിലൂടെ 2009ൽ വിശിഷ്ട സേവനത്തിനുളള മുഖ്യമന്ത്രിയുടെ പുരസ്‌കാരം നേടിയിരുന്നു. 2018ലെ പ്രളയ സമയത്ത് പന്തളത്ത് ഗതിമാറി ഒഴുകിയ അച്ചൻകോവിലാറിൽ കുത്തൊഴുക്കിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർണായക പങ്ക് വഹിച്ചു. ഭാര്യ : സ്മിത (കമ്പ്യൂട്ടർ അദ്ധ്യാപിക). മക്കൾ : ദേവിക, മാളവിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.