മലപ്പുറം: ജില്ലയിൽ ഞായറാഴ്ച 2,681 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 19.35 ശതമാനമാണ് ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഞായറാഴ്ച മാത്രം 2,987 പേർ രോഗവിമുക്തരായി.
രോഗബാധ സ്ഥിരീകരിച്ചവരിൽ 2,580 പേർ രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 14 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 84 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 80,213 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 31,038 പേർ ചികിത്സയിൽ കഴിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |