SignIn
Kerala Kaumudi Online
Friday, 19 April 2024 6.34 AM IST

20 വർഷമായി ഗുഹയിൽ താമസം കൊവിഡ് വാക്സിനെടുത്ത് ഗുഹാമനുഷ്യൻ

fgfgfgf

ബെൽഗ്രേഡ് : 20 വർഷമായി ദക്ഷിണ സെർബിയയിലെ സ്റ്റാറ പ്ലനിന പർവതത്തിലെ ഒരു ഗുഹയിൽ പുറം ലോകവുമായി ബന്ധമില്ലാതെ ഏകാന്ത വാസത്തിലുള്ള പാന്റ പെട്രോവിച് എന്ന 70കാരന് കൊവിഡിനെ കുറിച്ച് കേട്ടുകേൾവി പോലുമില്ലായിരുന്നു.സാമൂഹിക അകലം പാലിച്ച് ഒറ്റപ്പെട്ട് കഴിയുന്ന അദ്ദേഹം കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി സ്വന്തം നാടായ പിറോറ്റിലെ സൂപ്പർ മാർക്കറ്റിലേക്ക് പോയ വേളയിലാണ് കൊവിഡിനെ കുറിച്ച് അറിഞ്ഞത്. രോഗം ബാധിക്കാനുള്ള സാദ്ധ്യത വളരെ വിരളമായിരുന്നിട്ടും പ്രതിരോധ കുത്തിവയപ്പെടുക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല ഈ ഗുഹാമനുഷ്യൻ. തന്റെ ഗുഹയിലേക്ക് വരെ കൊവിഡ് എത്താൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ താൻ കുത്തിവയ്പ്പെടുത്തുവെന്നും പെട്രോവിച് പറഞ്ഞു. അത് മാത്രമല്ല എല്ലാവരോടും ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസ് വാക്സിൻ എടുക്കാൻ അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ഞാൻ നഗരത്തിൽ സ്വതന്ത്രനായിരുന്നില്ല. എന്റെ വഴിയിൽ എപ്പോഴും ആരെങ്കിലും കാണും. ഇവിടെ ആരും എന്നെ ശല്യപ്പെടുത്തുന്നില്ല' എന്തുകൊണ്ട് ഗുഹയിൽ ഒറ്റയ്ക്ക് താമസിക്കുന്നുവെന്ന ചോദ്യത്തിന് പെട്രോവിചിന്റെ മറുപടി ഇതായിരുന്നു. പണം ശപിക്കപ്പെട്ടതാണെന്നും അത് ആളുകളെ നശിപ്പിക്കുന്നതിനാൽ തന്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം തന്റെ ഗ്രാമത്തിലെ മൂന്ന് ചെറിയ പാലങ്ങളുടെ നിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്താണ് അയാൾ നഗരത്തിൽ നിന്ന് ഈ ഗുഹയിലേക്കെത്തിയത്.

പ്രദേശത്തെ തോട്ടിൽ മീൻപിടിക്കലാണ് പ്രധാന വിനോദം. കൂണുകളും മീനുകളുമാണ് പ്രധാന ഭക്ഷണം. ഗുഹയ്ക്കുള്ളിൽ ഇരിക്കാൻ ബെഞ്ചും കിടന്നുറങ്ങാൻ പുല്ലിന്റെ കിടക്കയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.