SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.33 AM IST

നിറപുത്തരി കൊയ്ത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു

1

പോത്തൻകോട്:പണിമൂല ദേവീ ക്ഷേത്രത്തിൽ നിറപുത്തരിപ്പാടം മന്ത്രി ജി.ആർ. അനിൽ കൊയ്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മേടം പത്തിനാണ് ക്ഷേത്രത്തോടു ചേർന്ന പറമ്പിൽ കരനെൽ കൃഷിയായി നിറപുത്തരി വിതച്ചത്.പഴുത്ത് പാകമായി കൊയ്ത കതിർ കറ്റകൾ ഏറ്റുവാങ്ങാൻ സമീപത്തെ നിരവധി ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്ര ഭാരവാഹികളും എത്തിയിരുന്നു. പണിമൂല ദേവീ ക്ഷേത്രത്തിൽ ആദ്യമായിട്ടാണ് നിറപുത്തരി കൊയ്ത്ത് നടന്നത്. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, അനിതകുമാരി, ഗ്രാമപഞ്ചായത്ത് അംഗം ഷീജ, പണിമൂല ദേവസ്വം പ്രസിഡന്റ് ഗോപി മോഹൻ.ആർ,സെക്രട്ടറി ശിവൻകുട്ടി നായർ, വൈസ് പ്രസിഡന്റ് നാരായണൻ നായർ, ജോയിന്റ് സെക്രട്ടറി വിജയകുമാർ, ഖജാൻജി മണികണ്ഠൻ നായർ, ശുധൻ എസ്.നായർ, ഇടത്തറ ഭാസി, മുൻ ഗ്രാമപഞ്ചായത്ത് അംഗം എം. ബാലമുരളി, ക്ഷേത്ര മേൽശാന്തി കൊച്ചുമഠം കൃഷ്ണപ്രസാദ്‌ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.