SignIn
Kerala Kaumudi Online
Thursday, 25 April 2024 1.33 AM IST

അക്വാഫ്ലോട്ട് ഇന്ന് കൊല്ലത്തെത്തും

aqua

കൊല്ലം: തിരുവനന്തപുരം ഐ.എസ്.ആർ.ഒയിലേക്കുള്ള യന്ത്രസാമഗ്രികളുമായി 'അക്വാഫ്ലോട്ട്' എന്ന കൂറ്റൻ ബാർജ് ഇന്ന് കൊല്ലം തുറമുഖത്തെത്തും. യന്ത്ര സാമഗ്രികൾ ആക്സിൽ ക്രെയിനുകൾ ഉപയോഗിച്ച് വാർഫിലിറക്കും. തുടർന്ന് റോഡ് മാർഗം തുമ്പ ഐ.എസ്.ആർ.ഒയിലേക്ക്.

കഴിഞ്ഞ 8നാണ് മുംബയിൽ നിന്ന് ബാർജ് പുറപ്പെട്ടത്. ജൂലായ് 18ന് കൊല്ലത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബാർജ് പ്രതികൂല കാലാവസ്ഥ കാരണം പുറപ്പെടാൻ വൈകി. തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിംഗ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വർഷം കൊണ്ടുവന്ന ഉപകരണത്തിന്റ അവസാന രണ്ട് ഭാഗങ്ങളാണ് എത്തിക്കുന്നത്. ബാർജിനെ ടഗ് കെട്ടിവലിച്ച് കൊണ്ടുവരും.

5.8 മീറ്റർ ഉയരവും 9.9 മീറ്റർ നീളവുമുള്ള ഒരു ഉപകരണത്തിന്റെ ഭാരം 129 ടൺ വരും. രണ്ടാമത്തേതിന് 58 ടണ്ണും. കൂറ്റൻ രണ്ട് ആക്സിലുകളും രണ്ട് പുള്ളറുകളും ഉപയോഗിച്ചാണ് യന്ത്രസാമഗ്രികൾ തുമ്പയിലേക്ക് കൊണ്ടുപോകുന്നത്. മുംബയിൽ നിന്ന് ആക്സിലുകളും പുള്ളറുകളും ഒരുമാസം മുമ്പ് കൊല്ലത്ത് എത്തിച്ചിരുന്നു.

ഓരോ ആക്സിലുകളിലും ഓരോ യന്ത്രസാമഗ്രി വീതം കയറ്റി പുള്ളർ ഉപയോഗിച്ച് വലിച്ചാണ് റോഡ് മാർഗം കൊണ്ടുപോകുന്നത്. തുമ്പയിലെത്താൻ രണ്ട് ദിവസമെങ്കിലുമെടുക്കും. ദേശീയപാതയിൽ ഗതാഗതം ക്രമീകരിക്കേണ്ടി വരുന്നതിനാൽ തുമ്പയിലേക്ക് പുറപ്പെടുന്ന ദിവസം തീരുമാനിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KOLLAM PORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.