SignIn
Kerala Kaumudi Online
Thursday, 25 April 2024 8.07 PM IST

പുത്തൻ ലോഗോ അണിഞ്ഞ്, മഹീന്ദ്രയുടെ പുതുപുത്തൻ എക്‌സ്.യു.വി700

mahindra

കൊച്ചി: എസ്.യു.വി പ്രിയരുടെ ആകാംക്ഷയ്ക്ക് ഫുൾസ്‌റ്റോപ്പിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതുപുത്തൻ എക്‌സ്.യു.വി 700 വിപണിയിലെത്തി. 11.99 ലക്ഷം രൂപയിൽ വിലയാരംഭിക്കുന്ന എക്‌സ്.യു.വി700ന് ഡീസൽ, ഗ്യാസോലിൻ (പെട്രോൾ) വേരിയന്റുകളും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്‌ഷനുകളുമുണ്ട്. 5-സീറ്റർ, 7-സീറ്റർ പതിപ്പുകളിൽ ലഭ്യമായ ഈ എസ്.യു.വിക്ക് ഓപ്‌ഷണലായി ഓൾ-വീൽ-ഡ്രൈവ് (എ.ഡബ്ള്യു.ഡി) സംവിധാനവുമുണ്ട്. എക്‌സ്.യു.വി700ന്റെ ബുക്കിംഗ് ഉടനെ ആരംഭിക്കും.

ബെസ്‌റ്റ്-ഇൻ-ക്ലാസ് ഫീച്ചറുകളും ഉന്നത സാങ്കേതിക മികവുകളും ആകർഷക ഡിസൈനുമാണ് പുതിയ എക്‌സ്.യു.വി 700ന്റെ മുഖ്യാകർഷണങ്ങൾ. 10.25 ഇഞ്ച് വീതമുള്ള (26.03 സെന്റീമീറ്റർ) ഇൻഫോടെയ്‌ൻമെന്റ്, ഡിജിറ്റൽ ക്ളസ്‌റ്റർ എന്നിവചേരുന്ന 'ഡ്യുവൽ - സ്‌ക്രീൻ ഡിസ്‌പ്ളേ" അകത്തളത്തിൽ ആരുടെയും ശ്രദ്ധനേടും. അഡ്രിനോഎക്‌സിന്റെ പിൻബലമുള്ള ഈ ഡിസ്‌പ്ളേയിലൂടെ, ഇന്ത്യയിലെ ആദ്യ ബിൽറ്റ്-ഇൻ 'അലെക്‌സ" വോയിസ് റെക്കഗ്നീഷൻ സൗകര്യവും മഹീന്ദ്ര ഉപഭോക്താവിന് സമ്മാനിക്കുന്നു.

അഡ്രിനോഎക്‌സിന്റെ 12 സ്‌പീക്കറുകളോട് കൂടിയ, സോണിയുടെ 3-ഡി സൗണ്ട് സിസ്‌റ്റവും മികവാണ്. ഡ്രൈവറുടെ ശ്രദ്ധ അളക്കുന്ന ഡിറ്റക്‌ടറാണ് മറ്റൊരു വിസ്‌മയം. ഡ്രൈവർക്ക് ശ്രദ്ധ കുറവാണെങ്കിൽ അത് ഡിസ്‌പ്ളേയിൽ കാട്ടുകയും സ്‌റ്റിയറിംഗിൽ ഒരു വൈബ്രേഷൻ നൽകുകയും ചെയ്യും എക്‌സ്.യു.വി 700. സിപ്, സാപ്, സൂം, കസ്‌റ്റം എന്നീ ഡ്രൈവ് മോഡുകളുണ്ട്. അഡ്രിനോഎക്‌സ് ആപ്പിലൂടെ മൊബൈൽഫോണും കാറുമായി ബന്ധിപ്പിക്കാം.

സുരക്ഷ ഉറപ്പാക്കുന്ന അഡാപ്‌റ്റീവ് ക്രൂസ് കൺട്രോൾ (മുന്നിലെയും പിന്നിലെയും വാഹനങ്ങളുടെ സ്‌പീഡ് തിരിച്ചറിഞ്ഞ്, സ്വയം വേഗം നിയന്ത്രിക്കുന്ന സംവിധാനം), ഹൈബീം അസിസ്‌റ്റ്, ട്രാഫിക് സൈൻ തിരിച്ചറിയൽ, ഏഴ് എയർ ബാഗുകൾ, എ.ബി.എസ്., ഇ.എസ്.പി, ഇലക്‌ട്രോണിക് പാർക്ക് ബ്രേക്ക്, 360 ഡിഗ്രി സറൗണ്ട് വ്യൂ, വയർലെസ് ചാർജിംഗ്, ആകർഷക സൺറൂഫ് തുടങ്ങിയ സംവിധാനങ്ങളാലും സമ്പന്നമാണ് മഹീന്ദ്രയുടെ ഈ പുത്തൻ താരം.

ഒരു ബോഡിബിൽ‌ഡറുടെ ലുക്കുള്ളതാണ് പുറംമോടി. ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽ.ഇ.ഡി ഡി.ആർ.എല്ലും ക്ലിയർവ്യൂ ഹെഡ്‌ലാമ്പും, എൽ.ഇ.ഡി ഇൻഡിക്കേറ്റർ എന്നിവ ആകർഷണങ്ങളാണ്.

പെട്രോൾ

 എൻജിൻ : 2.0 ലിറ്റർ, ടർബോ പെട്രോൾ വിത്ത് ഡയറക്‌ട് എംഹോക്ക് എൻജിൻ (ടി.ജി.ഡി.ഐ)

 കരുത്ത് : 2,000 ആർ.പി.എമ്മിൽ 200 പി.എസ്

 ടോർക്ക് : 1,750-3,000 ആർ.പി.എമ്മിൽ 380 എൻ.എം

 ട്രാൻസ്‌മിഷൻ : 6എം.ടി/6എ.ടി

 ഇന്ധനടാങ്ക് ശേഷി : 60 ലിറ്റർ

ഡീസൽ

 എൻജിൻ : 2.2 ലിറ്റർ ടർബോ ഡീസൽ വിത്ത് സി.ആർ.ഡി.ഐ എം-സ്‌റ്റാലിയൺ എൻജിൻ

 കരുത്ത് : 155/185 പി.എസ്

 ടോർക്ക് : 360/420 എൻ.എം

 ട്രാൻസ്‌മിഷൻ : 6എം.ടി/6എ.ടി

 ഇന്ധനടാങ്ക് ശേഷി : 60 ലിറ്റർ

വേരിയന്റുകൾ, വില

 രണ്ട് സീരീസുകൾ : എം.എക്‌സ്, അഡ്രിനോഎക്‌സ് (എ.എക്‌സ്)

 എ.എക്‌സിന് മൂന്ന് പതിപ്പുകൾ : എ.എക്‌സ് 3, എ.എക്‌സ് 5, എ.എക്‌സ് 7

 5-സീറ്റർ, മാനുവൽ ട്രാൻസ്‌മിഷൻ വേരിയന്റിന് നാല് പതിപ്പുകൾ

 ഇവയുടെ എക്‌സ്‌ഷോറൂം വിലയാണ് പ്രഖ്യാപിച്ചത്.

 എം.എക്‌സ് പെട്രോൾ (ഗ്യാസോലിൻ) : ₹11.99 ലക്ഷം

 എം.എക്‌സ് ഡീസൽ : ₹12.49 ലക്ഷം

 എ.എക്‌സ് 3 പെട്രോൾ : ₹13.99 ലക്ഷം

 എ.എക്‌സ് 5 പെട്രോൾ : ₹14.99 ലക്ഷം

 മറ്റു പതിപ്പുകളുടെ വില പിന്നീട് പ്രഖ്യാപിക്കും

പുത്തൻ ലോഗോ,

പുതു ലക്ഷ്യങ്ങൾ

എസ്.യു.വികൾക്കായി പുതിയ കോർപ്പറേറ്റ് ലോഗോയും മഹീന്ദ്ര അവതരിപ്പിച്ചു. ഈ ലോഗോ പതിപ്പിച്ച ആദ്യ വാഹനമാണ് പുതിയ എക്‌സ്.യു.വി 700. 2026നകം ഒമ്പത് പുത്തൻ എസ്.യു.വികൾ പുറത്തിറക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MAHINDRA, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.