മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ആദം ജോണിലാണ് മലയാളത്തിൽ ഭാവന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. മലയാള സിനിമയിൽ നിന്ന് നടി വിട്ടുനിൽക്കുകയാണെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ പുത്തൻ വിശേഷങ്ങളെല്ലാം ഭാവന തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ഓണം വരുന്നതിന്റെ മുന്നോടിയായി ഓണം പ്രീ വൈബ്സ് എന്ന അടികുറിപ്പോടെ ഓണം ലുക്ക് പങ്കുവച്ചിരിക്കുകയാണ് ഭാവന. വെള്ള കലർന്ന മഞ്ഞ അനാർക്കലി ഉടുപ്പിൽ ഭാവന കൂടുതൽ സുന്ദരിയായിരിക്കുന്നു. ഭാവനയുടെ തന്നെ ഉറ്റ സുഹൃത്തുക്കളായ ഗീതുവും ശിൽപയും രമ്യയും ചിത്രത്തിന് കൈയ്യടിയുമായി എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |