അല്ലുഅർജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്പയുടെ സംഘട്ടന രംഗവും ചോർന്നു. ചിത്രത്തിലെ ആദ്യ ഗാനം നിശ്ചയിച്ചുറപ്പിച്ച സമയത്തിനും മുൻപേ റിലീസായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അല്ലു അർജുൻ വില്ലൻമാരെ ഇരുമ്പ് കസേര കൊണ്ട് അടിക്കുന്ന പുഷ്പയിലെ ചില രംഗങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പുഷ്പയുടെ നിർമ്മാതാക്കളായ മൈത്രീ മൂവീ മേക്കേഴ്സ് ചിത്രത്തിലെ സംഘട്ടന രംഗം ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സൈബർ ക്രൈം പൊലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.
രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന പുഷ്പയിലെ ആദ്യ ഭാഗത്തിലെ ചില രംഗങ്ങളാണ് ചോർന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ ക്രിസ്മസിന് തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധായകൻ. പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനത്തിന് സമ്മിശ്ര പ്രതികരണമാണുള്ളത്. രശ്മിക മന്ദാനയാണ് പുഷ്പയിലെ നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |