ജെ.ഗീത സംവിധാനം ചെയ്ത റൺ കല്യാണി വീണ്ടും അന്തർദ്ദേശീയ അംഗീകാരം കരസ്ഥമാക്കി.കാനഡയിലെ റെജീന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് മികച്ച ചിത്രത്തിനുള്ള പുരസ് ക്കാരം നേടിയത്.ഇത് ഈ ചിത്രത്തിന് ലഭിക്കുന്ന ഒമ്പതാമത്തെ അന്തർദ്ദേശീയ അവാർഡാണിത്.ഇരുപതോളം അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങളിൽ ഇതിനോടകം റൺ കല്യാണി പ്രദർശിപ്പിച്ചു കഴിഞ്ഞു. വിവിധ വീടുകളിൽ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ സമൂഹത്തെ നിരീക്ഷിക്കുകയാണ് സംവിധായക ചെയ്യുന്നത്.വലിയ നിരൂപക പ്രശംസ നേടിയ ചിത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |