SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.44 PM IST

ജെസീക്കാലാലിന്റെ സഹോദരി അന്തരിച്ചു

sabrinalal

ന്യൂഡൽഹി: കൊല്ലപ്പെട്ട ഡൽഹി മോഡൽ ജെസീക്കാലാലിന്റെ സഹോദരി സബ്രിന ലാൽ (53) അന്തരിച്ചു.ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു അന്ത്യം.കരൾരോഗ​ ബാധിതയായിരുന്ന സബ്രിന ദീർഘകാലമായി ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച മരിക്കുകയായിരുന്നുവെന്ന്​ സഹോദരൻ പറഞ്ഞു.

1999ലാണ്​ ഡൽഹിയിലെ ബാർഹോട്ടലിൽ വച്ച് ജസീക്ക വെടിയേറ്റ്​ മരിക്കുന്നത്​. മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ മകൻ മനുശർമ്മ അടക്കം ഉന്നത രാഷ്​ട്രീയക്കാരുമായി ബന്ധപ്പെട്ട കേസ്​ രാജ്യത്ത്​ വൻ കോളിളക്കം സൃഷ്​ടിച്ചിരുന്നു.

2006ൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

സഹോദരിയുടെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ നിയമത്തിന്​ മുമ്പിൽ കൊണ്ടുവരാൻ സബ്രിന നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു.

'നോ വൺ കിൽഡ് ജസീക്ക' എന്ന ബോളിവുഡ് സിനിമ സബ്രിനയുടെ പോരാട്ടത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്.

കഴിഞ്ഞവർഷം പി.ടി.ഐയ്ക്ക്​ നൽകിയ അഭിമുഖത്തിൽ സഹോദരിയുടെ പേരിൽ ഒരു ഫൗണ്ടേഷൻ തുടങ്ങണമെന്നും സമാനരീതിയിൽ അക്രമത്തിന്​ ഇരയായവർക്ക്​ നീതി ലഭ്യമാക്കാൻ പ്രവർത്തിക്കുമെന്നും പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JESSICA LALLS SISTER SABRINA LALL DIES FOLLOWING PROLONGED ILLNESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.