SignIn
Kerala Kaumudi Online
Friday, 19 April 2024 5.44 AM IST

കുപ്പിക്കഴുത്തുകൾ നിറഞ്ഞ സംസ്ഥാനപാതകൾ

illustration

കുപ്പിക്കഴുത്ത് എന്ന് കേട്ടാൽ തൃശൂരുകാർ ആദ്യം ഓർക്കുന്നത് സംസ്ഥാനപാതകളിലെ റോഡുകളെയാണ്. വീതികൂടിയ റോഡുകളിൽ നിന്ന് പൊടുന്നനെ വീതികുറഞ്ഞ് കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയ റോഡുകൾ വരുത്തിവെച്ച അപകടങ്ങൾക്ക് കയ്യും കണക്കുമില്ല. തൃശൂരിനെ വടക്കൻ കേരളവുമായി ബന്ധിപ്പിക്കുന്നതും കർണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതുമായ തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഇങ്ങനെ ഇടുങ്ങിയ വഴികൾ ഏറെയാണ്. കുറച്ചുദൂരം നാലുവരി, പിന്നെ രണ്ടുവരി. അങ്ങനെ പണിതീരാതെ കിടക്കുന്ന റോഡുകൾക്ക് ഒരു പതിറ്റാണ്ടുകാലമായി ഇന്നാട്ടുകാർ സാക്ഷികളാണ്. ആ റോഡുകൾ സൃഷ്ടിക്കുന്ന ദുരനുഭവങ്ങൾക്ക് ഇരകളുമാണ്. അക്കൂട്ടത്തിൽ മറുനാട്ടുകാരും അയൽജില്ലക്കാരും മന്ത്രിമാരും എം.എൽ.എമാരുമെല്ലാമുണ്ട്. ഓണക്കാലമെത്തിയതോടെ കുരുക്കോടുകുരുക്കാണ് ഈ വഴികളിൽ. കർക്കടകത്തിൽ തിമിർത്തുപെയ്ത മഴയിൽ കുഴികളും നിരവധി.

ഒടുവിൽ സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ നിയമസഭയിൽ സബ്മിഷനായി വിഷയം ഉയർത്തിക്കൊണ്ടുവന്നു. അപാകതകളിലും നടപടികളിലെ അനാസ്ഥകളിലും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇടപെട്ടു. സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച് ​ഉദ്യോഗസ്ഥരിൽ നിന്ന് റി​പ്പോ​ർ​ട്ട് ​തേ​ടി​. ​ ​മു​ണ്ടൂ​ർ​ ​മു​ത​ൽ​ ​പു​റ്റേ​ക്ക​ര​ ​വ​രെ​യു​ള്ള​ 1.8​ ​കിലോ​മീ​റ്റ​ർ​ ​റോ​ഡി​ലെ​ ​ഗ​താ​ഗ​തക്കുരു​ക്കി​നും​ ​അ​പ​ക​ട​ങ്ങ​ൾ​ക്കും​ ​കാ​ര​ണ​മാ​കു​ന്ന​ ​കു​പ്പി​ക്ക​ഴു​ത്ത് ​പ​രി​ഹ​രി​ക്കാ​നാ​യി​ ​സാ​ദ്ധ്യ​മാ​യ​തെ​ല്ലാം​ ​ചെ​യ്യു​മെ​ന്ന് ഉറപ്പും നൽകി. അ​മ​ല​ ​റെ​യി​ൽ​വേ​ ​മേ​ൽ​പ്പാ​ല​വും​ ​മ​ന്ത്രി​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ഇ​വി​ടെ​യും​ ​നാ​ലു​വ​രി​ ​പാ​ത​യി​ൽ​ ​നി​ന്നും​ ​ര​ണ്ട് ​വ​രി​യി​ലേ​ക്ക് ​മാ​റു​മ്പോ​ഴു​ള്ള​ ​പ്ര​ശ്‌​നം ​കാ​ര​ണം​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​പതി​വാ​ണ്.​ ​ഇ​ക്കാര്യത്തിലും​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്നും​ ​റി​പ്പോ​ർ​ട്ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​സ്ഥ​ലം​ ​ക​ണ്ട​പ്പോ​ൾ​ ​ത​ന്നെ​ ​ഇ​വി​ട​ത്തെ​ ​പ്ര​ശ്‌​നം​ ​വ്യ​ക്ത​മാ​യ​താ​യും​ ​ഉ​ട​ൻ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു.

രണ്ട് വരിപ്പാതയായ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള റോഡിലെ ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന കുപ്പിക്കഴുത്ത് പരിഹരിക്കാനായി കൈയേറ്റഭൂമി തിരിച്ചുപിടിക്കണമെന്നാണ് കാലങ്ങളായുള്ള പ്രധാന ആവശ്യം. ഈ പ്രദേശത്ത് നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർ മരണപ്പെടുകയും ഒട്ടേറെപ്പേർ അപകടത്തിൽ പരിക്കേറ്റ് രോഗികളുമായി. നിരവധി പ്രധാന സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതും വളരെ തിരക്കേറിയതുമായ റോഡാണിത്. ഗവ. മെഡിക്കൽ കോളേജ്, ആരോഗ്യ സർവകലാശാല, അമല മെഡിക്കൽ കോളേജ് -കാൻസർ റിസർച്ച് സെന്റർ എന്നിവിടങ്ങളിലേക്ക് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള രോഗികൾ ഈ പാതയിലൂടെയാണ് എത്തിച്ചേരുന്നത്.

വലഞ്ഞ് ഗുരുവായൂർ തീർത്ഥാടകരും

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തർ ശബരിമല സീസൺ കാലത്ത് ഉൾപ്പെടെ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയാണ്. പാവറട്ടി പള്ളി, വിലങ്ങൻ കുന്ന്, കോൾ ലാൻഡ് ടൂറിസം, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം, സംസ്‌കൃത കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലേക്കെല്ലാം എത്തിച്ചേരാനുള്ള പാതയാണിത്.

സ്ഥലം അക്വയർ ചെയ്തത് 1961 ലെ ലാൻഡ് അക്വിസിഷൻ പ്രകാരമാണ്. വടക്കാഞ്ചേരി മണ്ഡലത്തിൽ 11 കിലോമീറ്റർ ദൂരമുണ്ട്. ബാക്കി മണലൂർ, കുന്നംകുളം മണ്ഡലങ്ങളിലാണ്. റവന്യൂ വകുപ്പ് ഭൂമി അളന്ന് കൈയേറ്റം ഒഴിപ്പിക്കണം. അമല റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗവും വീതി കൂട്ടണം. റോഡ് പൂർണമായും നാലുവരിപ്പാതയാക്കണം തുടങ്ങിയ ആവശ്യങ്ങൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്.

1961 ലെ ലാൻഡ് അക്വിസിഷൻ പ്രകാരം ഓൾഡ് സർവേ ഉപയോഗപ്പെടുത്തി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുകയാണെങ്കിൽ പുതിയ അക്വിസിഷനിൽ നാലുവരിപ്പാതയാക്കുമ്പോൾ കുറവ് ഭൂമി മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് ഏറ്റെടുക്കേണ്ടി വരിക. മുണ്ടൂർ പുറ്റേക്കര ഭാഗത്തെ മുഴുവൻ കൈയേറ്റങ്ങളും ഒഴിവാക്കി ഭൂമി ഏറ്റെടുത്ത് നാലുവരിപ്പാതയ്ക്കായി പുതിയ അലൈൻമെന്റ് തയ്യാറാക്കുന്നതാകും അഭികാമ്യമെന്നും പറയുന്നു.

കുതിരാനിലേതുപോലെ

ഇടപെടൽ വേണം

തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാനിൽ സംഭവിച്ചത് സംസ്ഥാനസർക്കാരിന്റെ നിരന്തരമായ ഇടപെടലുകളാണ്. അങ്ങനെ ഒരു ടണൽ തുറന്നു. അത് ഈ സംസ്ഥാനപാതയിലും നടന്നാൽ ഫലമുണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. തുരങ്കപാതയുടെ ഒരു ടണൽ തുറന്നതിന് പിന്നാലെ രണ്ടാമത്തെ ടണലും അതിവേഗം പൂർത്തിയാക്കാൻ സർക്കാർ ഒരുങ്ങുകയാണ് . ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ യോഗം വിളിക്കുന്നുണ്ട്. രണ്ടാം ടണൽ 70ശതമാനം പൂർത്തിയായെന്നും ഡിസംബർ അവസാനം വാഹനങ്ങൾ വിടാമെന്നുമാണ് കരാർ കമ്പനിയായ കെ.എം.സി പറയുന്നത്. കുതിരാനിൽ വർഷങ്ങളായി ഇഴഞ്ഞ നിർമ്മാണത്തിന് വേഗം കൂട്ടിയത് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജനും പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസും പലപ്രാവശ്യം സ്ഥലത്തെത്തിയതു കൊണ്ടാണ്. ആഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കരാർ കമ്പനിയും സജീവമായി. ടണൽ പൂർണമായും കേന്ദ്രസർക്കാരിന്റേതാണ്. അതാണ് തുറക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായത്. അതുപോലെയുളള ഇടപെടലുകളില്ലാതെ ഒരു പാതയും നേരാംവണ്ണം തുറക്കില്ലെന്ന പാഠമാണ് കുതിരാൻ നൽകിയത്.

ആശ്രയം കോടതി

റോഡുകളിൽ കരാർ കമ്പനിക്കാരും ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥയോട് ജനപ്രതിനിധികൾ മൗനം പുലർത്തുകയും കൂട്ടുനിൽക്കുകയും ചെയ്യുന്നതാണ് റോഡ് നിർമ്മാണത്തിലെ പ്രധാന തടസമെന്ന് എല്ലാവർക്കും അറിയാം. പ്രതിപക്ഷകക്ഷികൾ കുറേ സമരം നടത്തി അവരും പിൻവാങ്ങും. അതാണ് തൃശൂർ-കുറ്റിപ്പുറം പാതയിലുമുണ്ടായത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ സുരക്ഷാ മാനദണ്ഡം പാലിക്കാതെ നിർമ്മാണം നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ മന്ത്രി കെ. രാജനും കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തും നിരവധി ഹർജികൾ നൽകി. സുരക്ഷാ മാനദണ്ഡം നടപ്പാക്കാൻ ദേശീയപാത അതോറിറ്റിയോടും കരാർ കമ്പനിയോടും ഹൈക്കോടതി നിർദ്ദേശിച്ചു. 2018 ലും 2019 ലും റോഡ് തകർന്നതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഒരു ടണൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് 2020 മാർച്ചിൽ ഹർജി നൽകിയിരുന്നു. ഒടുവിൽ നിരന്തരമായ കോടതി പരാമർശങ്ങളാണ് വിഷയം സജീവമാക്കിയത്. എല്ലാ റോഡുകളുടെയും നിർമ്മാണത്തിൽ കോടതി ഇടപെടേണ്ടി വരുന്നു എന്നത് ആരുടെ വീഴ്ചകൾ കൊണ്ടാണെന്ന് വീണ്ടുംവീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM, STATE HIGHWAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.