കൊൽക്കത്ത: സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പശ്ചിമബംഗാളിലെ സ്വാതന്ത്ര്യസമരസേനാനി മന്ദാഗിനി ഹർസയെക്കുറിച്ച് തെറ്റായി പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂൽ കോൺഗ്രസ്. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വച്ച് മോദി നടത്തിയ പ്രസംഗത്തിൽ മന്ദാഗിനി ഹർസയെ അസാമിൽ നിന്നുള്ള സ്വാതന്ത്ര്യസമരസേനാനി എന്നാണ് പരാമർശിച്ചത്. ചരിത്രത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അല്പജ്ഞാനം മാത്രമാണുള്ളതെന്നും മറ്റുള്ളവർ എഴുതിക്കൊടുക്കുന്ന വാക്കുകൾ നാടകീയമായി വായിക്കുന്ന മോദി ബംഗാളിനോട് മാപ്പു പറയണമെന്നും തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു.
'മന്ദാഗിനി ഹർസയുടെ ചരിത്രമറിയാത്ത മോദി ബംഗാളിനെ അപമാനിച്ചിരിക്കയാണ്. നിങ്ങൾ ഖേദം പ്രകടിപ്പിക്കണം'- തൃണമൂൽ നേതാവ് കുണാൽ ഘോഷ് ട്വീറ്റ് ചെയ്തു. എന്നാൽ വിവാദം അനാവശ്യമാണെന്നും മമതാ ബാനർജിയും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ടെന്നുമാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |