ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ചുവടുറപ്പിക്കുന്നത് ഇന്ത്യയ്ക്ക് നല്ലതിനല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പറഞ്ഞു. താലിബാൻ മുന്നേറ്റം ഇന്ത്യയ്ക്കെതിരെയുള്ള ചൈന-പാക് ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ കുടുങ്ങിയ 200 സിക്കുകാരെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മറ്റൊരു ട്വീറ്റും അമരീന്ദർ പോസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |