കൊല്ലങ്കോട്: മുതലമട കൃഷിഭവനിൽ നാലുമാസമായി ഒഴിഞ്ഞുകിടക്കുന്ന കൃഷി ഓഫീസറുടെ തസ്തികയിൽ ഉടനെ നിയമനം നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.നെല്ല് സംഭരണ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാനിരിക്കെ കൃഷി ഓഫീസർ ഇല്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കും. അടിയന്തരമായി കൃഷി ഓഫീസറെ ഉടൻ നിയമിക്കണമെന്ന് ആവിശ്യപ്പെട്ട് കർഷക കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം പ്രിസിഡന്റ് കെ.ശിവദാസന്റെ നേതൃത്വത്തിൽ പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിവേദനം നൽകി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ശിവരാജൻ, യു.ശാന്തകുമാർ, പി.കെ.അശോകൻ, ഇ.എം.ബാബു, എൻ.കെ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |