SignIn
Kerala Kaumudi Online
Friday, 29 March 2024 7.49 PM IST

ദേശീയ വിദ്യാഭ്യാസനയം ഗുണകരണാകണം: കാനം

kanam

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ നയം അദ്ധ്യാപക- വിദ്യാർത്ഥി സമൂഹത്തിന്റെ പുരോഗമനാത്മകമായ വളർച്ചയ്ക്കു വേണ്ടിയായിരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പ്രോഗ്രസ്സീവ് ഫെഡറേഷൻ ഒഫ് കോളേജ് ടീച്ചേഴ്സ് സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ സാധാരണ സമൂഹത്തിന് ഉൾക്കൊള്ളാനാകും വിധം നടപ്പാക്കുമെന്ന് മുഖ്യാതിഥിയായ മന്ത്രി കെ. രാജൻ പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.സി. ഉദയകല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ജി. ഹരികുമാർ, ഡോ. സൈനുദ്ദീൻ പട്ടാഴി, ഡോ. വിജയരാഘവൻ പാട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഡോ.സൈനുദ്ദീൻ പട്ടാഴിക്കു നേരെയുണ്ടായ കൈയേറ്റശ്രമത്തെ കൺവെൻഷൻ അപലപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAILY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.