കുഴൽമന്ദം: ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തിൽ 5,25,000 രൂപ ചെലവിൽ നിർമ്മിച്ച ഫാർമേഴ്സ് ഫെസിലിറ്റേറ്റർ കം ഇൻഫർമേഷൻ സെന്റർ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് ശാസ്ത്രീയമായ ഉപകരണങ്ങൾ എത്തിക്കാനും വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടപ്പാക്കാനും ഉതകുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള പുതിയ കെട്ടിടം മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ചെറുകുളം ക്ഷീരസംഘം ഹാളിൽ നടന്ന പരിപാടിയിൽ പി.പി. സുമോദ് എം.എൽ.എ അദ്ധ്യക്ഷനായി. പാൽവില ഇൻസെന്റീവ് വിതരണവും കർഷകർക്കുള്ള ഉപഹാര സമർപ്പണവും നടന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ടി.കെ. ദേവദാസ്, എ. സതീഷ്, ആർ അഭിലാഷ്, കുഞ്ഞിലക്ഷ്മി, എസ് നോജ്, സി അനിത, മിൽമ ചെയർമാൻ കെ.എസ് മണി, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ബ്രിൻസി മാണി, ജെ.എസ് ജയസുജീഷ്, വി സുബ്രഹ്മണ്യൻ, സഹകാരികൾ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |