SignIn
Kerala Kaumudi Online
Friday, 29 March 2024 9.26 PM IST

സ്വാതന്ത്ര്യദിനാഘോഷം: ആകർഷക ഓഫറുകളുമായി എസ്.ബി.ഐ

sbi

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് എസ്.ബി.ഐ വായ്‌പാ, നിക്ഷേപ ഇടപാടുകാർക്ക് ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചു. പുതിയ കാർ വായ്‌പകൾക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കി. 90 ശതമാനം ഓൺ-റോഡ് ഫിനാൻസും ലഭിക്കും. ബാങ്കിന്റെ മൊബൈൽ ആപ്പായ 'യോനോ" വഴി നേടുന്ന കാർ വായ്പയുടെ പലിശനിരക്കിൽ 0.25 ശതമാനം പ്രത്യേക ഇളവും ലഭിക്കും. യോനോ ഉപഭോക്താക്കൾക്ക് കാർ വായ്‌പാ പലിശനിരക്ക് 7.5 ശതമാനം മുതലാണ്.

സ്വർണപ്പണയ വായ്‌പയ്ക്ക് 0.75 ശതമാനം പലിശ ഇളവുണ്ട്. 7.50 ശതമാനമാണ് പലിശനിരക്ക്. യോനോ വഴി അപേക്ഷിച്ചാൽ പ്രോസസിംഗ് ഫീസുമില്ല. ഭവന വായ്‌പകൾക്ക് ബാങ്ക് കഴിഞ്ഞമാസം പ്രഖ്യാപിച്ച 100 ശതമാനം പ്രോസസിംഗ് ഫീസ് ഇളവ് ആഗസ്‌റ്റ് 31വരെ തുടരും. 6.70 ശതമാനം മുതലാണ് വാർഷിക പലിശനിരക്ക്. വ്യക്തിഗത, പെൻഷൻ വായ്‌പാ ഇടപാടുകാർക്കും പ്രോസസിംഗ് ഫീസ് ഉണ്ടാവില്ലെന്ന് ബാങ്ക് വ്യക്തമാക്കി. മുൻനിര ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത വായ്‌പാപലിശയിൽ 0.50 ശതമാനം ഇളവുണ്ട്. കാർ, സ്വർണപ്പണയ വായ്‌പകൾക്കും ഉടൻ ഈ ആനുകൂല്യം ലഭ്യമാക്കും.

0.15 ശതമാനം വരെ അധിക പലിശനേടാവുന്ന 'പ്ളാറ്റിനം ടേം ഡെപ്പോസിറ്റ്" എന്ന പുതിയ റീട്ടെയിൽ നിക്ഷേപപദ്ധതിയും ബാങ്ക് അവതരിപ്പിച്ചു. 75 ദിവസം, 75 ആഴ്‌ച, 75 മാസം എന്നിങ്ങനെയാണ് കാലാവധി. സെപ്‌തംബർ 14 വരെയാണ് ഓഫർ. നിലവിൽ 75 ദിവസക്കാലാവധിക്ക് പലിശനിരക്ക് 3.90 ശതമാനമാണ്. പുതിയ ഓഫർപ്രകാരം 3.95 ശതമാനം പലിശ നേടാം. 75മാസത്തെ പലിശനിരക്ക് 5.40ൽ നിന്ന് 5.55 ശതമാനവുമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SBI, LOANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.