കോന്നി: കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കോന്നിയിൽ 10 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 'കർഷക സംഗമം' നടത്തും. സംഗമത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിയ്ക്കും. ചിങ്ങം ഒന്നു മുതൽ കോന്നിതാഴം പയ്യനാമണിൽ 'നാട്ടുചന്ത' എന്ന പേരിൽ കാർഷിക വിപണി ആരംഭിക്കും. നാട്ടിലെ കർഷകരുടെ ഉല്പന്നങ്ങൾ വിൽക്കുന്ന വിപണിയാണ് ഒരുക്കുന്നത്. വിഭവസമാഹരണത്തിന് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. കർഷകർക്ക് നേരിട്ടും അവരുടെ ഉല്പന്നങ്ങൾ വിൽക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഓണത്തിന് ന്യായവിലയ്ക്ക് വിഷരഹിതമായ നാട്ടുല്പന്നങ്ങൾ ജനങ്ങളിലെത്തിക്കാനാണ് നാട്ടുചന്ത ആരംഭിക്കുന്നതെന്ന് ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ്, പ്രസിഡന്റ് കെ.എസ്.സുരേശൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |