കോഴഞ്ചേരി : സി.പി.എം പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. സി.പി.എം ഇലവുംതിട്ട ലോക്കൽ കമ്മിറ്റിയംഗം നെടിയകാല അനു ഭവനിൽ അനു ഫിലിപ്പിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും അനുവിന്റെ അമ്മ കുഞ്ഞുഞ്ഞയെ (73) മർദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് 3 പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 7.30 നായിരുന്നു സംഭവം. മെഴുവേലി നെടിയകാല ചൂരപ്പെട്ടിയിൽ സി.പി. പ്രണവ് (28), ചുരപ്പെട്ടിയിൽ മനു ( 42 ), ആലക്കോട് കുറ്റുമുട്ടത്ത് കെ.എ. ജയരാജ് (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എസ്.ഐമാരായ ജയേഷ്, സത്യദാസ് മാനുവൽ, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒമാരായ സന്തോഷ് കുമാർ, ബിനോയി, സുരേഷ് കുമാർ, രവീന്ദ്രൻ , സി.പി. ഒമാരായ രമ്യത്ത്, താജുദീൻ, നിധീഷ് കുമാർ, ശ്യാം കുമാർ , ശ്രീജിത്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |