SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.45 PM IST

ആ​പ്പു​ക​ൾ​ ​നി​ർ​മി​ച്ച്​ മ​ല​യാ​ളി റെ​ക്കാ​ഡി​ലേ​യ്ക്ക്

raghunadh

കൊച്ചി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൻഡ്രോയ്ഡ് ആപ്പുകൾ വികസിപ്പിച്ച വ്യക്തിയെന്ന ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്‌സിന്റെ ബഹുമതി ഇടപ്പള്ളി സ്വദേശി എൻ.ബി. രഘുനാഥ് കരസ്ഥമാക്കി.

85 ആൻഡ്രോയ്ഡ് ആപ്പുകളാണ് രഘുനാഥ് സ്വന്തമായി വികസിപ്പിച്ചത്. തൃക്കാക്കര ഭാരതമാതാ കോളേജിലെ എം.എ. മൾട്ടീമീഡിയ ഇൻ ചാർജും ഭവൻസ് മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രിൻസിപ്പലുമായിരുന്നു രഘുനാഥ്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ സംവിധാനത്തിൽ ബിരുദമെടുത്തശേഷം മലയാളം ടെലിവിഷൻ ചാനലുകളിൽ സീനിയർ പ്രൊഡ്യൂസർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രോഗ്രാം ഹെഡ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2018 മുതലാണ് ആൻഡ്രോയിഡ് ആപ്പ് മേഖലയിലേയ്ക്ക് തിരിഞ്ഞത്. വീട്ടമ്മമാർക്ക് ദൈനംദിന ചെലവുകൾ രേഖപ്പെടുത്താൻ സ്‌മാർട്ട് ഹോം അക്കൗണ്ട് ബുക്ക് എന്ന ആപ്പ് 2018 ജൂണിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ റിലീസ് ചെയ്താണ് തുടക്കം. കണക്കുബുക്ക്, എറണാകുളം തൃശൂർ ജില്ലകളിൽ സേവനം ലഭിക്കുന്ന ഓട്ടോറിക്ഷാ ആപ്പ് ഏയ് ഓട്ടോ, ഹോംഷോപ്പി, ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികൾ വരിനിൽക്കുന്നത് ഒഴിവാക്കുന്ന നോ ക്യൂ, ഗുരുദേവ സമസ്യ, പൊന്നോണ സമസ്യ, മലയാളം സിനിമ ക്വിസ്, ഭജനാമൃതം, നാട്യഗൃഹം, പ്രെഗ്‌നൻസി ആൻഡ് ഹെൽത്ത് തുടങ്ങിയവയാണ് രഘുനാഥ് വികസിപ്പിച്ച പ്രധാന ആപ്പുകൾ. സാധാരണക്കാർക്കും ഉപയോഗിക്കാൻ മലയാളത്തിലാണ് ആപ്പിലെ സേവനങ്ങളും സന്ദേശങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, APP DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.