ശബരിമല: ശബരിമല മുൻതന്ത്രി അന്തരിച്ച കണ്ഠരര് നീലകണ്ഠരരുടെ ഭാര്യ ശാന്ത നീലകണ്ഠരരുടെ (83)നിര്യാണത്തെ തുടർന്നുള്ള അശൂലം മൂലം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മലയിറങ്ങി. ഇന്നലെ നിറപുത്തരി പൂജകൾ പൂർത്തീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മരണവാർത്ത എത്തിയത്. തുടർന്ന് സഹപൂജാരിയായ മനു നമ്പൂതിരിക്ക് താന്ത്രികചടങ്ങുകൾ നടത്തുന്നതിനുള്ള അനുമതി നൽകി മടങ്ങുകയായിരുന്നു. കുടുംബത്തിലെ ധാരണപ്രകാരം ചിങ്ങം ഒന്നുമുതൽ ഒരുവർഷമാണ് കണ്ഠരര് മഹേഷ് മോഹനരുടെ താന്ത്രികച്ചുമതല. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ അസൗകര്യത്തെ തുടർന്ന് കർക്കടകമാസപൂജയിലും താന്ത്രികച്ചുമതല വഹിച്ചത് മഹേഷ് മോഹനരാണ്. ഇതോടെ ചിങ്ങമാസ പൂജകൾക്ക് ശബരിമലയിൽ താഴമൺ മഠത്തിലെ തന്ത്രിമാർ ഉണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |