തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,294 പേർ കൂടി കൊവിഡ് ബാധിതരായി. ഞായറാഴ്ച പരിശോധന കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടി.പി.ആർ) വലിയ കുറവില്ല. 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. 14.03 ശതമാനമാണ് ടി.പി.ആർ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,425 പേർ സമ്പർക്കരോഗികളാണ്. 729 പേരുടെ ഉറവിടം വ്യക്തമല്ല. 68 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. 142 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 18,743 ആയി. 72 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 18,542 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |