കൊച്ചി: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് 2ന് മന്ത്രി പി. രാജീവ് ഓൺലൈനിൽ നിർവഹിക്കും. പ്രിയദർശിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ കഴിഞ്ഞ 25 വർഷങ്ങളിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിക്കും. ഹൈബി ഈഡൻ എം.പി, പി.ടി തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ജാഫർ മാലിക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശസ്ഥാപനവും പ്രത്യേകവേദികളിൽ ഓൺലൈനായി പ്രദർശിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ ജനകീയാസൂത്രണ വഴികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |