കൊച്ചി: ഒഴിവനുസരിച്ച് പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കാനുള്ള നീക്കംമൂലം സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക അറിയിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പ്രതീക്ഷിക്കുന്ന ഒഴിവുകളിൽ നിന്ന് കൂടുതലായി പി.എസ്.സി പട്ടിക തയ്യാറാക്കിയത് ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് ശുപാർശയെ തുടർന്ന് പിന്നാക്ക വിഭാഗങ്ങൾക്കുള്ള അവസരനഷ്ടം ഒഴിവാക്കാനാണ്. റാങ്ക് പട്ടിക ചുരുക്കുമ്പോൾ കട്ട് ഒഫ് മാർക്ക് കുറയുകയും സപ്ലിമെന്ററി ലിസ്റ്റിൽ പോലും ആവശ്യത്തിന് സംവരണ വിഭാഗക്കാർ ഇല്ലാതെ വരികയും ചെയ്യും. തീരുമാനം പുന:പരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |