തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടി സമ്മാനിച്ചു. ശിശുക്ഷേമ സമിതിയിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാന് ഓണക്കോടികൾ കൈമാറി. വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ഗോപൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ പ്രസിഡൻറ് പി.ഹണി, സെക്രട്ടറി നിഷാ ജാസ്മിൻ, കൺവീനർ കവിത.എെ, ജോയിൻറ് കൺവീനർ പി.പി.റീന എന്നിവർ പങ്കെടുത്തു. തിരുവോണ നാളിൽ കുഞ്ഞുങ്ങൾക്കായി തിരുവോണ സദ്യയും ഒരുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |