SignIn
Kerala Kaumudi Online
Thursday, 25 April 2024 9.29 AM IST

അമ്പലപ്പുഴ യൂണിയനിൽ പതാകദിനം

pathaka

ആലപ്പുഴ: ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ഇന്ന് പതാകദിനമായി ആചരിക്കും. രാവിലെ 9ന് കിടങ്ങാംപറമ്പ് ശ്രീനാരായണ പവലിയന് മുന്നിൽ യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് പതാക ഉയർത്തും. തുടർന്ന് മുഴുവൻ ശാഖാ ആസ്ഥാനങ്ങൾ, ശ്രീനാരായണീയ ഭവനങ്ങൾ, ഗുരുമന്ദിരങ്ങൾ, സ്ഥാപനങ്ങൾ, കുടുംബ യൂണിറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പീതപതാക ഉയർത്തും. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ചതയദിനാഘോഷം ഭവനങ്ങളിൽ നടത്താൻ യോഗം തീരുമാനിച്ചു. ഗുരുക്ഷേത്രങ്ങളിലെ ഗുരുപൂജയിലും പ്രാർത്ഥനയിലും കൊവിഡ് നിർദ്ദേശങ്ങൾ പാലിക്കണമെണ് യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.