SignIn
Kerala Kaumudi Online
Saturday, 20 April 2024 2.59 AM IST

മാതൃകയായി ഹരിതാമൃതം

kids

ആലപ്പുഴ: ഓൺലൈൻ പഠനത്തിന്റെ വിരസതയകറ്റാൻ കടക്കരപ്പള്ളി ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ച ഹരിതാമൃതം പദ്ധതി മാതൃകയാവുന്നു. അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ പാഠപുസ്തകങ്ങൾക്കൊപ്പം നൽകിയ നെൽവിത്തുകൾ കഴിഞ്ഞ ഒന്നര മാസമായി കുട്ടികൾ കൃഷി ചെയ്തുവരുന്നു. നെൽവിത്തുകൾ എണ്ണൽ, നിശ്ചിത നീളവും വീതിയും അളന്ന് കൃഷി സ്ഥലം ഒരുക്കൽ, വെള്ളം അളന്ന് വിത്തിടൽ, പാട്ടുപാടി വിത്തു വിതയ്ക്കൽ, നിരീക്ഷണം തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രവൃത്തികളാണ് കുട്ടികൾ നടത്തുന്നത്. മാലിന്യ സംസ്കരണം, ജല സാക്ഷരത, നാട്ടറിവ് ശേഖരിക്കൽ, നാടൻ പാട്ടുകൾ പാടൽ, എഴുതൽ, പഴയ കാല അളവ് പാത്രങ്ങൾ, അളവുകൾ എന്നുതുടങ്ങി കൃഷിയോടൊപ്പം ഭാഷ, ഗണിതം, എന്നിവ രസകരമായി പഠിക്കാൻ പദ്ധതി പ്രയോജനപ്പെടും. അദ്ധ്യാപകൻ ജയിംസ് ആന്റണിയാണ് പദ്ധതി കോ ഓർഡിനേറ്റർ. കടക്കരപ്പള്ളി പാടശേഖര സമതി പ്രസിഡന്റ് പ്രകാശൻ കാര്യാനപ്പള്ളി, കൃഷി ഓഫീസർ സിന്ധു എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകും. ഹെഡ്മിസ്ട്രസ് കെ. ശ്രീലത, അദ്ധ്യാപകരായ എൻ.എസ്. സതീഷ്, എം. ബിജി, എം.ജി. ശശികല, രാജകുമാരി, മിൽസിമോൾ മൈക്കിൾ, ആശാലത, അനിത, നീതു, സ്മിത തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.