ആലപ്പുഴ: പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ലോറി ട്രാൻസ്പോർട്ട് യൂണിയൻ ആവശ്യപ്പെട്ടു. ഭക്ഷ്യസാധനങ്ങൾ ഒഴിച്ച് മറ്റ് ഉത്പന്നങ്ങളുടെ വിതരണം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് മേഖല നേരിടുന്നത്. വൻകിട വാഹന നിർമ്മാണ ലോബിയെ സഹായിക്കുന്ന അശാസ്ത്രീയ തീരുമാനം പിൻവലിക്കണമെന്ന് ലോറി ട്രാൻസ്പോർട്ട് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയൻ ആലപ്പുഴ മേഖലാ കമ്മറ്റി ഓഫീസിൽ കൂടിയ യോഗം യൂണിയൻ ജില്ലാ സെക്രട്ടറി ഒ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ടി.വി. തങ്കപ്പൻ, പി.എം. സുശീലൻ, ത്യാഗരാജൻ എന്നിവർ സംസാരിച്ചു. ഉദയഭാനു അദ്ധ്യക്ഷനായി. ശിവപ്രസാദ് സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു. മുഴുവൻ തൊഴിലാളികൾക്കും ഓണക്കിറ്റും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |