തിരുവനന്തപുരം : തടവുകാർക്ക് മാനസികവും ശാരീരികവുമായ മാറ്റം ലക്ഷ്യമിട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കായിക പരിശീലന പരിപാടിക്ക് തുടക്കമായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പരിവർത്തൻ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങ് ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു.ജയിൽ ഡി.ജി.പി ഡോ. ദർവേഷ് സാഹേബ്,ഇന്ത്യൻ ഓയിൽ കേരള മേധാവി വി.സി. അശോകൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബാഡ്മിന്റൺ,വോളിബാൾ,ചെസ്,ടെന്നീസ്,കാരംസ് എന്നീ ഇനങ്ങളിലാണ് പരിശീലനം.നാലാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനത്തിന് 129 തടവുകാരെയാണ് തിരഞ്ഞെടുത്തത്.കൊവിഡ് മാനദണ്ഡം പാലിച്ച് തിരുവോണദിനത്തിൽ തടവുകാർക്ക് ഓണസദ്യ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |