തിരുവനന്തപുരം: ഓണക്കാലത്ത് ആകർഷകവും ആദായകരവുമായ 'ഓണമധുരം' കിറ്റുമായി തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ.
100 എം.എൽ നെയ്യ്, 180 ഗ്രാം പേട, 200 ഗ്രാം പാലട മിക്സ്, 1 ലിറ്റർ ഐസ്ക്രീം (ബട്ടർ സ്കോച്ച്), ചോക്കോ ബീറ്റ് 2 എണ്ണം, മിൽക്കി ബീറ്റ് 2 എണ്ണം എന്നിവയാണ് ഓണമധുരം കിറ്റിലുള്ളത്. 506 രൂപ വിലയുള്ള കിറ്റ് 400 രൂപയ്ക്ക് ലഭിക്കും. ഇതുവഴി ഉപഭോക്താവിന് 106 രൂപയുടെ ഡിസ്കൗണ്ടാണ് ലഭിക്കുക. 17 മുതൽ 20 വരെയാണ് ഓഫർ. പട്ടം, കവടിയാർ, അമ്പലത്തറ, പൂജപ്പുര, നന്തൻകോട് മിൽമ സ്റ്റാളുകളിൽ രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ കോമ്പോ പാക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |