SignIn
Kerala Kaumudi Online
Tuesday, 30 November 2021 6.10 AM IST

ഫുഡ്‌ടെക് പ്രദർശനം ഓൺലൈനിൽ

food-teach

കൊച്ചി: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങൾക്കുള്ള പ്രദർശനമായ ഫുഡ്‌ടെക് ഇന്ത്യ ഈ മാസം 24 മുതൽ 26 വരെ ഓൺലൈനിൽ നടക്കും. ഭക്ഷ്യസംസ്കരണം, പാക്കേജിംഗ്, കോൾഡ് സ്റ്റോറേജ്, ഭക്ഷ്യച്ചേരുവകൾ, ഫ്ളേവറിംഗ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വില്പനക്കാർക്കും ആവശ്യക്കാരും പങ്കെടുക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധാരണ പ്രദർശനങ്ങളിൽ ലഭ്യമായ എല്ലാ അവസരങ്ങളും ഫുഡ്‌ടെക് ഇന്ത്യ 2021ൽ ലഭ്യമാക്കുമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു.സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലെ 20ലേറെ സംരഭങ്ങൾ പങ്കെടുക്കുന്ന കേരള ഇൻഡസ്ട്രിയൽ പവലിയൻ ഒരുക്കിയിട്ടുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നും സന്ദർശകരെ പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, FOODTECK
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.