SignIn
Kerala Kaumudi Online
Thursday, 25 April 2024 3.47 PM IST

പഠന ധനസഹായം 1.68 കോടി

edu

കോട്ടയം: മൂന്നു മാസക്കാലം ജില്ലയിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന ധനസഹായമായി 1.68 കോടി രൂപ വിതരണം ചെയ്തു. സർക്കാരിൻറെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി 8443 കുട്ടികൾക്കാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകിയത്. പുസ്തകങ്ങൾക്കും പഠന സാമഗ്രികൾക്കുമുള്ള ധനസഹായത്തിനൊപ്പം ഓൺലൈൻ ക്ലാസുകളുടെ ഇൻറർനെറ്റ് ചാർജ് ഉൾപ്പെടെയാണ് നൽകുന്നത്. വീടുകളിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നിലായ 20 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറികൾ നിർമിച്ചു നൽകി. ഇതിന് 26. 20 ലക്ഷം രൂപയാണ് ചെലവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, EDU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.