SignIn
Kerala Kaumudi Online
Saturday, 20 April 2024 4.25 AM IST

ഉമ്മൻചാണ്ടിയെയും രമേശിനെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്

ramesh-chennithala-and-oo

ന്യൂഡൽഹി: ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പട്ടിക സമർപ്പിക്കും മുമ്പ് കൂടിയാലോചന നടത്തിയില്ലെന്ന് പരാതിപ്പെട്ട മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമം തുടങ്ങി. പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇവരുമായും ഫോണിൽ സംസാരിച്ചു.

പട്ടിക സംബന്ധിച്ച് പരാതി ഉയർന്നതിൽ സോണിയ അതൃപ്തി രേഖപ്പെടുത്തിയെന്ന വാർത്തകൾ താരിഖ് അൻവർ നിഷേധിച്ചു.തങ്ങളുമായി ആലോചിക്കുമെന്ന ഉറപ്പ് തെറ്റിച്ചാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡി.സി.സി അദ്ധ്യക്ഷൻമാരുടെ അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടിയും ചെന്നിത്തലയും സോണിയാ ഗാന്ധിക്ക് പരാതി നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH CHENNITHALA AND OOMMEN CHANDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.