ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലപ്പുഴ നഗരസഭാ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇത് സംബന്ധിച്ച എം.ലിജുവിന്റെ പരാതിയിൽ കുഞ്ഞുമോനോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സസ്പെൻഡ് ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. കെ.പി.സി.സി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് കെ.പി.സി.സിക്ക് സമർപ്പിച്ചിരുന്നു. വി.സി. കബീർ, പുനലൂർ മധു, ഖാദർ മങ്ങാട് എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |