തിരുവനന്തപുരം: സർവകലാശാലയിലെ പെൻഷൻ പരിഷ്കരണം വൈകിപ്പിക്കുന്നത് അനുചിതവും പ്രതിഷേധാർഹവുമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. കേരള സർവകലാശാല പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ സിൻഡിക്കേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ശ്രീധരൻ നായർ, കെ.ആർ.കുറുപ്പ്, എ.അബ്ദുൽ കലാം, ഡി.ശ്രീകുമാർ,എൻ.സതീശൻ, അലക്സാണ്ടർ, സി.കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |